പാർട്ടി ആവശ്യപ്പെട്ടാൽ താൻ എം.പി. സ്ഥാനം രാജിവെക്കാമെന്ന് ഗുസ്തി താരങ്ങൾ ലൈംഗിക പീഡന പരാതിയുയർത്തിയ റെസ്ലിംങ് ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺസിങ്. പൗരത്വ ഭേദഗതിക്കെതിരായി ഷഹീൻ ബാഗിലുണ്ടായത് പോലെ പ്രതിഷേധം വ്യാപിക്കുകയാണ്. താനല്ല, പാർട്ടിയാണ് അവരുടെ ലക്ഷ്യമെന്നും ബ്രിജ് ഭൂഷൺ വാർത്താ ഏജൻസിയായ എ.എൽ.ഐയോട് പറഞ്ഞു.
തുക്ഡേ തുക്ഡേ ഗ്യാങ്ങിലുള്ളവരും ഷഹീൻബാഗ് സമരത്തിൽ പങ്കെടുത്തവരും കർഷക സമരത്തിലുണ്ടായിരുന്നവരും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലുണ്ട്. അവർക്ക് പണം ലഭിക്കുന്നുണ്ട്. അവരുടെ ലക്ഷ്യം ഹരിയാനയേയും ഉത്തർപ്രദേശിനേയും വിഭജിക്കുകയാണെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയോ, ആഭ്യന്തരമന്ത്രി അമിത് ഷായോ, ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയോ നിർദേശിച്ചാൽ താൻ ആ സമയം രാജിവെക്കാമെന്ന് ബ്രിജ് ഭൂഷൺ എ.ബി.പി. ന്യൂസിനോട് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

