ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ഗുജറാത്തിൽ ബിജെപി ബഹുദൂരം മുന്നിലാണ്. ബിജെപി 124 സീറ്റിലും കോൺഗ്രസ് 53 സീറ്റിലും എഎപി 3 ലീഡ് ചെയ്യുകയാണ്.
ഗുജറാത്തിൽ ബിജെപിക്ക് വൻ വിജയമാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. ഗുജറാത്തിൽ ബിജെപി എക്കാലത്തെയും കൂടുതൽ സീറ്റുകൾ നേടി അധികാര തുടർച്ച നേടുമെന്നാണ് എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. ആകെ 182 സീറ്റുകളിൽ 46% വോട്ടുനേടി 129 മുതൽ 151 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡേ മൈ ആക്‌സിസ് പ്രവചനം. കോൺഗ്രസ് വൻ തിരിച്ചടി നേരിട്ട് 16 മുതൽ 30 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. ആംആദ്മി പാർട്ടി 21 സീറ്റുകൾ വരെ നേടാം. ഹിമാചൽ പ്രദേശിൽ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസ് – ബിജെപി പോരാട്ടം ഇഞ്ചോടിഞ്ച് മുന്നേറുകയാണ്. ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ് ലീഡ് നിലയിൽ മുന്നേറുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

