കർണ്ണാടകയിൽ ആറ് വയസുകാരനെ അമ്മ മുതലകളുള്ള കുളത്തിൽ എറിഞ്ഞ് കൊന്നു

ഭര്‍ത്താവുമായുള്ള വഴക്കിന് പിന്നാലെ അമ്മ അംഗപരിമിതനായ ആറ് വയസുകാരനെ മുതലകളുള്ള കുളത്തിലേക്ക് എറിഞ്ഞു കൊന്നു. ഉത്തര കന്നഡയിലെ ദണ്ഡേലി താലൂക്കിലാണ് സംഭവം.

ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെ  അംഗപരിമിതനായ മകനെ ഇവര്‍ വീടിന് സമീപത്തെ തോട്ടിലേക്ക് എറിയുകയായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജനനം മുതൽ സംസാരശേഷിയില്ലാത്ത മൂത്ത മകന്‍റെ അവസ്ഥയെ ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. 

ജനനം മുതല്‍ കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാതിനരുന്ന വിനോദിനെ (6) ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ സ്ഥിരമായി വഴക്ക് നടക്കാറുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയില്‍ ഇതേ വിഷയത്തെ ചൊല്ലി ദമ്പികള്‍ വഴക്കിട്ടു.

ഇതിന് പിന്നാലെ രാത്രി 9 മണിയോട കുട്ടിയുടെ അമ്മ സാവിത്രി (32), ഏറെ മുതലകളുള്ള കാളി നദിയുമായി ബന്ധപ്പെടുന്ന മാലിന്യ കനാലിലേക്ക് കുട്ടിയെ വലിച്ചെറിയുകയായിരുന്നു എന്ന് ദണ്ഡേലി റൂറല്‍ പോലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണ ബാരകേരി  ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 

കുട്ടിയെ കനാലില്‍ എറിഞ്ഞുവെന്ന് അറിഞ്ഞതിന് പിന്നാലെ കുട്ടിയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെ മുതലകള്‍ പാതി ഭക്ഷിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പിറ്റേന്ന് രാവിലെ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിഞ്ഞതിന് പിന്നാലെയാണ് സംഭവസ്ഥലത്ത് പോലീസെത്തിയത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ കുട്ടിയുടെ വലത് കൈ ഒരു മുതലയുടെ താടിയെല്ലിന്‍ ഇടയില്‍ നിന്നും പുറത്തെടുക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയുടെ ശരീരത്തിലുടനീളം മുതല കടിച്ച പാടുകളുണ്ടെന്നും പോലീസ് അറിയിച്ചു.

ഭര്‍ത്താവ് രവികുമാര്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ്. സാവിത്രി വീട്ടുവേലക്കാരിയായി ജോലി ചെയ്യുന്നു. കൊലപാതകത്തില്‍ സാവിത്രിക്കും ഭര്‍ത്താവ് രവികുമാറിനും (36) എതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കൊച്ചി പനമ്പിള്ളി നഗറില്‍ നടുറോഡിൽ നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഈ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply