രാജ്യത്ത് മഹാരാഷ്ട്ര, കർണാടക എന്നീ രണ്ട് സംസ്ഥാനങ്ങളിലായി 44 ഇടങ്ങളിൽ എൻ.ഐ.എ. റെയ്ഡ്. 13 പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. രാജ്യവ്യാപകമായി ഭീകരാക്രമണത്തിന് ഐ.എസ്. പദ്ധതിയിടുന്നുവെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് എൻ.ഐ.എ. വ്യാപക റെയ്ഡ് നടത്തുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
താനെയിലെ 9 ഇടങ്ങൾ, പുണെയിലെ രണ്ട് ഇടങ്ങൾ, താനെ റൂറൽ 31 ഇടങ്ങൾ എന്നിങ്ങനെയും ബെംഗളൂരുവിൽ ഒരിടത്തുമാണ് എൻ.ഐ.എയുടെ റെയ്ഡ് നടക്കുന്നത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

