കർണാടകയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിയുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി പി.സി.സി. അധ്യക്ഷനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. 28 സീറ്റുകളുള്ള സംസ്ഥാനത്ത് കോൺഗ്രസ് മൂന്നിൽ രണ്ട് ലോക്സഭാ മണ്ഡലങ്ങളിൽ വിജയം നേടുമെന്ന് ഡി.കെ. ശിവകുമാർ അവകാശപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത സൂം മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
136 സീറ്റുകളിൽ ജയിക്കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ പറഞ്ഞത്. അത് യാഥാർഥ്യമായി. കോൺഗ്രസ് ആഭ്യന്തരസർവേ നടത്തിയിട്ടുണ്ട്. രണ്ടക്ക സഖ്യയിലുള്ള സീറ്റുകൾ ഇത്തവണ നേടും. ആർ.എസ്.എസിന്റെ ശക്തികേന്ദ്രമായ ധാർവാഡിലും ദക്ഷിണകന്നഡയിലുമടക്കം കോൺഗ്രസ് ജയിക്കുമെന്നാണ് പ്രവർത്തകർ നൽകുന്ന റിപ്പോർട്ടുകളെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

