കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കേന്ദ്രസർക്കാർ

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ രാജ്യത്തെ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ആദായനികുതി വകുപ്പാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും കോൺഗ്രസ് പാർട്ടി വക്താവ് അജയ് മാക്കൻ അറിയിച്ചു.

ജനാധിപത്യത്തെ തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്‍റേതെന്നും അജയ് മാക്കൻ പ്രതികരിച്ചു. യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചെന്നും ഇന്നലെ മാത്രമാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും നേതൃത്വം വ്യക്തമാക്കി. നടപടി ആദായ നികുതി വകുപ്പിന്റെ നിർദേശ പ്രകാരമാണെന്നും തങ്ങൾ കൊടുക്കുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു.

210 കോടി രൂപയുടെ റിക്കവറി ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പർഷിപ്പിലൂടെയും സമാഹരിക്കപ്പെട്ട പണമാണ് അക്കൗണ്ടിലുള്ളത്. ന്യായ് യാത്രയടക്കം എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളെയും ഇത് ബാധിക്കും. വൈദ്യുതി ബില്ലടക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനും ഇപ്പോള്‍ പണമില്ലെന്നും അജയ് മാക്കന്‍ കൂട്ടിച്ചേര്‍ത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply