കസ്റ്റംസ് ഡ്യൂട്ടിയിൽ ധനമന്ത്രി നിർമല സീതാരാമൻ ഇളവുകൾ പ്രഖ്യാപിച്ചതോടെ കാൻസർ മരുന്നുകൾ, മൊബൈൽ ഫോൺ, മൊബൈൽ ചാർജർ എന്നിവയുടെ വില കുറയും.
ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെയും വെള്ളിയുടെയും വിലയും കുറയും. സ്വർണം ഗ്രാമിന് 420 രൂപവരെ കുറയാൻ സാധ്യതയുണ്ട്. ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
∙വില കുറയുന്നവ
സ്വർണം, വെള്ളി
കാൻസറിനുള്ള 3 മരുന്നുകൾ
മൊബൈൽ ഫോൺ, ചാർജർ, മൊബൈൽ ഘടകങ്ങൾ
തുകൽ, തുണി
എക്സ്റേ ട്യൂബുകൾ
25 ധാതുക്കൾക്ക് എക്സൈസ് തീരുവ ഒഴിവാക്കി
അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു
മത്സ്യമേഖലയിൽ നികുതിയിളവ്
∙ വില കൂടുന്നവ
പിവിസി, ഫ്ലക്സ്–ബാനറുകൾക്ക് തീരുവ കൂട്ടി (10%-25%)
സോളർ പാനലുകൾക്കും സെല്ലുകൾക്കും തീരുവ ഇളവ് നീട്ടില്ല
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

