കുട്ടികളുടെ അശ്ലീല ചിത്രങ്ങളും കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്ത യുവാവിനെതിരായ കേസ് മദ്രാസ് ഹൈകോടതി റദ്ദാക്കി. ചെന്നൈ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈകോടതിയുടെ ഉത്തരവ്. ആമ്പത്തൂർ പോലീസ് യുവാവിന്റെ ഫോണും പിടിച്ചെടുത്തിരുന്നു. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെയാണ് ഉത്തരവ്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് പോക്സോ ആക്ടിന് കീഴിലുള്ള കുറ്റകൃത്യമായി കാണാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ആനന്ജ് വെങ്കിടേഷിന്റെ ഉത്തരവ്. അതേസമയം അശ്ലീല ചിത്രങ്ങളുടെ നിർമ്മാണത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് പോക്സോ വകുപ്പിന് കീഴിലുള്ള കുറ്റകൃത്യമാണെന്ന് ജസ്റ്റിസ് ആനന്ജ് വെങ്കിടേഷിന്റെ ഉത്തരവിൽ വിശദമാക്കുന്നു.
പോക്സോ വകുപ്പിലെ സെക്ഷൻ 14(1) പ്രകാരം കുറ്റകരമാകണമെങ്കിൽ പ്രായപൂർത്തിയാകാത്ത കുട്ടി അല്ലെങ്കിൽ കുട്ടികളെ അശ്ലീല ചിത്ര നിർമ്മാണത്തിന് ഉപയോഗിക്കണം. നിലവിലെ കേസിൽ കുറ്റാരോപിതനായ ആൾ ഇത്തരത്തിൽ എന്തെങ്കിലും ചെയ്താൽ മാത്രമാണ് കുറ്റകരമാവുക എന്നാണ് ഇതിനർത്ഥം. കുട്ടികളെ ഉപയോഗിച്ചുകൊണ്ടുളള അശ്ലീല ദൃശ്യം കണ്ടുവെന്ന ആരോപണം ഈ വകുപ്പിന് കീഴിൽ കുറ്റകൃത്യമല്ല. അത് ഇത്തരം ദൃശ്യങ്ങൾ കാണുന്നവരുടെ ധാർമ്മിക ശോഷണത്തിനുള്ള തെളിവായാണ് കാണാനാവുകയെന്നും കോടതി വ്യക്തമാക്കി.
പുതുതലമുറ അശ്ലീല ചിത്രങ്ങൾക്ക് അടിമപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ നിരീക്ഷണം. മുൻ തലമുറകളിൽ ഉണ്ടായിരുന്ന സിഗരറ്റ്, മദ്യ ആസക്തി പോലെയാണ് ഇപ്പോഴത്തെ തലമുറയുടെ അശ്ലീലചിത്രങ്ങളോടുള്ള ആസക്തി. ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന യുവാക്കളെ ശിക്ഷിക്കുന്നതിന് പകരം അവർക്ക് കൗൺസിലിങ് നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഐടി ആക്ടിലെ സെക്ഷൻ 67 ബി അനുസരിച്ചും പോക്സോ കേസ് അനുസരിച്ചുമാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഐട് ആക്ട് അനുസരിച്ച് കുറ്റാരോപിതനായിരിക്കണം ഇത്തരം ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും കുട്ടികളെ ദുരുപയോഗിച്ച് വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നത്. ഈ വകുപ്പ് അനുസരിച്ചും യുവാവ് കുറ്റക്കാരനല്ലെന്നും കോടതി വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

