കുടുംബത്തിന് ദോഷമാകുമെന്ന് കരുതി; പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കിക്കൊന്നു

തമിഴ്നാട്ടിൽ പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കിക്കൊന്നു. അരിയല്ലൂരിലാണ് സംഭവം നടന്നത്. അന്ധവിശ്വാസത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. 38 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കൊന്നത്.

സംഭവത്തിൽ മുത്തച്ഛൻ വീരമുത്തു (58) അറസ്റ്റിലായിട്ടുണ്ട്. ചിത്തിര മാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് കൊല നടത്തിയത്. ജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് കൊല നടത്തിയതെന്ന് വീരമുത്തു പൊലീസിന് മൊഴി നൽകി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply