കളമശ്ശേരി സ്ഫോടനം ; എം വി ഗോവിന്ദന്റെ പ്രസ്താവന തള്ളി സീതാറാം യെച്ചൂരി

കളമശ്ശേരിയിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ അഭിപ്രായത്തെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞതാണ് പാർട്ടി നിലപാടെന്നും എംവി ഗോവിന്ദന്‍റേത് ഏതു സാഹചര്യത്തില്‍ നടത്തിയ പ്രസ്താവനയെന്ന് അറിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കളമശ്ശേരി ബോംബ് സ്ഫോടനത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി അപലപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സാമൂഹികാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള ജനത ഉണർന്ന് പ്രവർത്തിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പലസ്തീന്‍ വിഷയത്തില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് സ്ഫോടനമെന്ന എംവി ഗോവിന്ദന്‍റെ പ്രസ്താവനയോടായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം.

സംവരണം ഉറപ്പിക്കാൻ ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തണമെന്നും രാജസ്ഥാനിൽ 17 സീറ്റിലും മധ്യപ്രദേശിൽ 4 സീറ്റിലും ഛത്തീസ്ഘട്ടിൽ 3 സീറ്റിലും പാർട്ടി മത്സരിക്കമെന്നും. തെലങ്കാനയിൽ ചർച്ച തുടരുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply