കര്‍ഷകരുടെ സമരത്തിനിടെ മോദി ഇന്ന് ഹരിയാനയില്‍, കനത്ത സുരക്ഷ

കർഷക സംഘടനകളും കേന്ദ്രമന്ത്രിമാരുമായി നടന്ന മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. ഞായറാഴ്ച്ച വീണ്ടും നേതാക്കളുമായി മന്ത്രിമാർ ചർച്ച നടത്തും.

ഇന്നലെ അഞ്ച് മണിക്കൂറോളം നേരം ചർച്ച നീണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കർഷകർ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട പറഞ്ഞു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, നിത്യാനന്ദ് റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും ചർച്ചയില്‍ പങ്കെടുത്തു പങ്കെടുത്തു.

അതേസമയം, കർഷക സമരം ഹരിയാന അതിർത്തികളില്‍ ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ റവാരിയില്‍ എത്തും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തുന്നത്. സമരം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കർഷകർ പ്രതിഷേധം നടത്താൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് വലിയ ജാഗ്രതയിലാണ് പൊലീസ്. ഹരിയാന കൂടാതെ രാജസ്ഥാനിലെ വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply