കരസേനയുടെ മെഡിക്കൽ സർവ്വീസ് തലപ്പത്തേക്ക് ആദ്യമായി ഒരു വനിത എത്തുന്നു. ലഫ്റ്റനന്റ് ജനറൽ സാധന സക്സേന നായർ ആണ് ആദ്യമായി ആർമി മെഡിക്കൽ സർവ്വീസ് ഡയറക്ടർ ജനറൽ പദവിയിലേക്ക് എത്തുന്നത്. വ്യാഴാഴ്ച ലഫ്റ്റനന്റ് ജനറൽ സാധന സക്സേന നായർ തന്റെ പുതിയ ചുമതല ഏറ്റെടുത്തു. ലിംഗ സമത്വം ഉറപ്പിക്കുന്നതിനായുള്ള കരസേനയുടെ നീക്കങ്ങൾക്ക് അടിവരയിടുന്നതാണ് നടപടി.
1986ലാണ് ആർമി മെഡിക്കൽ കോറിലേക്ക് ഇവരെ കമ്മീഷൻ ചെയ്യുന്നത്. 1986ലാണ് ഇവർ വ്യോമസേനയിൽ ചേരുന്നത്. ഫ്ലൈറ്റ് ലഫ്റ്റനന്റ് ആയിട്ടായിരുന്നു സാധന വ്യോമസേനയിൽ ചേർന്നത്. മികച്ച സേവനത്തിനുള്ള വിശിഷ്ട സേവ മെഡൽ നേടിയ വ്യക്തി കൂടിയാണ് സാധന സക്സേന നായർ. എയർ മാർഷൽ പദവിയിലേക്ക് എത്തിയ രണ്ടാമത്തെ വനിതയാണ് ഇവർ.
മെഡിക്കൽ സർവ്വീസ് തലപ്പത്തേക്ക് എത്തും മുൻപ് ബെംഗളൂരുവിലെ എയർ ഫോഴ്സ് ട്രെയിനിംഗ് കമാൻഡ് ഹെഡ് ക്വാട്ടേഴ്സിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായിരുന്നു ഇവർ. എയർ മാർഷലായി വിരമിച്ച കെ പി നായരാണ് ഇവരുടെ ഭർത്താവ്. മൂന്ന് തലമുറയായി സേനാ ഉദ്യോഗസ്ഥരാണ് സാധന സക്സേനയുടെ കുടുംബം. 1.2 മില്യൺ സൈനികരുടെ ആരോഗ്യകാര്യങ്ങളാണ് ഇനി ലഫ്റ്റനറ്റ് ജനറൽ സാധന സക്സേന നായറിന്റെ ചുമതലയിലുള്ളത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

