കടുത്ത വേനലാണ് ഇനി വരുന്നത്; കരുതിയിരിക്കാൻ സർക്കാർ ഏജൻസികളോട് പ്രധാനമന്ത്രി

രാജ്യത്ത് കടുത്ത വേനലാണ് വരുന്നതെന്നും കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നിരേന്ദ്രമോദി. കടുത്ത വേനലിന് തയ്യാറെടുക്കാൻ സർക്കാർ ഏജൻസികൾക്കാണ് പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.

ഉഷ്ണതരംഗ മുന്നറിയിപ്പ് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് സർക്കാർ ഏജൻസികൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകിയത്. സാധാരണയെക്കാൾ കൂടിയ ചൂടിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. അവശ്യ മരുന്നുകളുടെയും കുടിവെള്ളത്തിന്റെയും ലഭ്യത ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply