‘ഓപ്പറേഷൻ താമരയുടെ ഭാഗമായില്ലെങ്കിൽ തന്നെയും ഇഡി അറസ്റ്റ് ചെയ്യും’ ; ആംആദ്മി പാർട്ടി നേതാവും മന്ത്രിയുമായ അതിഷി

ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭാഗമായില്ലെങ്കില്‍ തന്നെയും ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഡൽഹിയിലെ ആം ആദ്മി സര്‍ക്കാരിലെ മന്ത്രി അതിഷിമർലെനെ പറഞ്ഞു.ഒരു മാസത്തിനകം അറസ്റ്റ് ഉണ്ടാകും.സൗരവ് ഭരദ്വാജ്, രാഘവ് ഛദ്ദ, ദുർഗേഷ് പഥക് തുടങ്ങിയവരെയും അറസ്റ്റ് ചെയ്യും.തന്‍റെ വീട്ടിൽ റെയ്ഡ് നടത്തുമെന്നും അവര്‍ പറഞ്ഞു.ബിജപി ഭയപ്പെടുത്തേണ്ട.ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ശ്രമം.ബിജെപിയിൽ ചേർന്നാൽ കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞു.ബിജെപിയിൽ ചേർന്നില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്നും അവര്‍ വെളിപ്പെടുത്തി.അതേ സമയം എ എ പി യെ മുറുക്കാൻ ഇഡി രംഗത്തുണ്ട്.ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ടിന് വീണ്ടും ഇ ഡി നോട്ടീസ് നൽകും.രണ്ട് തവണ ഗെലോട്ടിനെ ചോദ്യം ചെയ്തിരുന്നു

ഡൽഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിഹാർ ജയിലിലാണ് . പതിനഞ്ച് ദിവസത്തേക്കാണ് റോസ് അവന്യു കോടതി കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജുമാണ് പ്രതികളിലൊരാളായ വിജയ് നായരുമായി ബന്ധപ്പെട്ടതെന്ന് കെജ്രിവാള്‍ പറഞ്ഞതായി ഇഡി അവകാശപ്പെട്ടു .അന്വേഷണവുമായി കെജ്രിവാള്‍ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് തനിക്ക് അറയില്ലെന്ന മറുപടി പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണെന്നും ഇഡി കോടതിയില്‍ പറഞ്ഞു. ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണങ്ങളുടെ പാസ്‍വേര്‍ഡുകള്‍ നല്‍കാൻ തയ്യാറാകുന്നില്ല. ഇതെല്ലാം കണക്കില്ലെടുത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം . ഭാവിയില്‍ വീണ്ടും കസ്റ്റഡി ആവശ്യം വരുമെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply