ഏഴ് വയസുകാരിയെ വിവാഹം കഴിക്കാനായി യുവാവിന് വിറ്റു

രാജസ്ഥാനിലെ ധോൽപൂർ ജില്ലയിലെ മാനിയ മേഖലയിൽ ഏഴ് വയസുകാരിയെ വിവാഹം കഴിക്കാനായി യുവാവിന് വിറ്റു. 4.50 ലക്ഷം രൂപക്കാണ് കുടുംബം പെൺകുട്ടിയെ വിറ്റതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 38 കാരനായ ഭൂപൽ സിങ് എന്നയാളാണ് 4.50 ലക്ഷം പിതാവിന് പണം കൊടുത്ത് പെൺകുട്ടിയെ വാങ്ങിയത്. കൂടാതെ മെയ് 21-ന് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിച്ചതായും പൊലീസ് പറയുന്നു. ധോൽപൂർ ജില്ലയിലെ മനിയയയിലാണ് സംഭവം ഉണ്ടായത്.

അതേസമയം മധ്യപ്രദേശിലെ ഒരു കൊലപാതകക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതിയുടെ കുടുംബം ഗ്രാമത്തിൽ താമസമാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ചൊവ്വാഴ്ചയാണ് വിവരം ലഭിച്ചതെന്നും സിങ്ങിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പെൺകുട്ടിയെ കണ്ടെത്തിയെന്നും മാനിയ ഡി വൈ എസ് പി പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കയാണ് പൊലീസ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply