മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്‌ട്രേഷൻ ആക്ട് റദ്ദാക്കി അസം സർക്കാർ. പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നാണ് സർക്കാർ മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്‌ട്രേഷൻ ആക്ട് റദ്ദാക്കാൻ തീരുമാനിച്ചത്. ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കിയ നടപടി. മുസ്ലീം വിവാഹ നിയമം റദ്ദാക്കിയാലും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്നാണ് അസം സർക്കാർ വ്യക്തമാക്കുന്നത്.
ബഹുഭാര്യാത്വം തടയുന്നതിനുള്ള നിയമനിർമ്മാണം ഉടനെ ഉണ്ടെന്നും അസം സർക്കാർ വ്യക്തമാക്കി. പുതിയ സർക്കാർ തീരുമാനത്തോടെ അസമിൽ ഇനി സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മാത്രമായിരിക്കും വിവാഹം രജിസ്റ്റർ ചെയ്യാനാകുക.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

