എൽ.കെ. അദ്വാനിയെ പുകഴ്ത്തി ശശി തരൂരിന്റെ പോസ്റ്റ്

മുതിർന്ന ബിജെപ് നേതാവ് എൽ കെ അദ്വാനിയെ പുകഴ്ത്തി ഡോ. ശശി തരൂർ എംപി. പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവെച്ച എക്‌സ് പോസ്റ്റിലാണ് പുകഴ്ത്തൽ. ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതിൽ എൽകെ അദ്വാനി വഹിച്ച പങ്ക് മഹത്തരമെന്നാണ് എക്സ്റ്റ് പോസ്റ്റ്.എൽ കെ അദ്വാനിയുടെ പിറന്നാൾ ദിവസം അദ്വാനിക്കൊപ്പമുള്ള പഴയ ഫോട്ടോ പങ്കുവെച്ചായിരുന്നു ഡോ ശശി തരൂർ എംപി ജൻമദിനാശംസ നേർന്നത്.

പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്വാനി വഹിച്ച പങ്ക് എന്നിവ ഒരിക്കലും മായ്ക്കാൻ പറ്റാത്തതാണെന്നും തരൂർ എക്‌സിൽ കുറിച്ചു. അദ്വാനിയെ യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ എന്ന് വിശേഷിപ്പിച്ച തരൂർ, അദ്ദേഹത്തിന്റെ സേവന ജീവിതം മാതൃകാപരമാണ് എന്നും അഭിപ്രായപ്പെട്ടു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply