എൻറമ്മോ…. ആ ചെരിപ്പ് ഗുസ്തിക്കാരൻ ഖാലിക്കുള്ളതായിരിക്കും…!

കൂറ്റൻ ചെരിപ്പിൻറെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നു. കടയുടമ തൻറെ കാഴ്ചക്കാർക്കും ഉപഭോക്താക്കൾക്കുമായി വലിയ ചെരിപ്പ് പ്രദർശിപ്പിച്ചുകൊണ്ടു പറഞ്ഞു: ‘ഞങ്ങൾക്ക് ഒരു ചർസദ്ദ ചെരിപ്പ് ലഭിച്ചു. ഈ സ്പെഷൽ ചെരിപ്പ് സ്റ്റോറിൽ കൊണ്ടുവന്നിട്ടുണ്ട്. താത്പര്യമുള്ളവർക്കു വാങ്ങാം.’

പൂർണമായും യഥാർഥ ലെഥർ ഉപയോഗിച്ചു കൈകൊണ്ടു നിർമിച്ച ചർസദ്ദ ചെരിപ്പ് കൗതുകത്തോടെയാണ് ആളുകൾ കണ്ടത്. ഇൻസ്റ്റഗ്രാം റീൽസ് 19 ദശലക്ഷത്തിലേറെ ആളുകൾ കണ്ടു. പതിനായിരക്കണക്കിനു പ്രതികരണങ്ങളാണ് വീഡിയോയ്ക്കു ലഭിച്ചത്. സാധാരണമനുഷ്യനു ചെരിപ്പ് വളരെ വലിതാണെന്നും ഇത്തരമൊരു ഉത്പന്നം ആർക്കുവേണ്ടിയായിരിക്കാം നിർമിച്ചതെന്നു സംശയിക്കുകയും ചെയ്തു നെറ്റിസൺസ്. ചിലപ്പോൾ കടയിൽ ഷോപീസ് പോലെ വയ്ക്കാനായിരിക്കാം ചെരിപ്പെന്ന് ചിലർ അഭിപ്രായപ്പെട്ടു.

എന്നാൽ, ഈ യമണ്ടൻ ചെരിപ്പ്, ഭീമാകാരനായ ബോഡി ബിൽഡറും മുൻ ഗുസ്തിക്കാരനുമായ ‘ദി ഗ്രേറ്റ് ഖാലി’ക്കു വേണ്ടിയുള്ളതാണെന്ന് എന്നു ചിലർ പ്രചരിപ്പിച്ചു. ഊതിവീർപ്പിച്ച പ്രതികരണങ്ങളും ചെരിപ്പും ഖാലിയുടെ ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടതോടെ വൻ തരംഗമാകാൻ തുടങ്ങി വീഡിയോ. വീഡിയോ ഖാലിക്കു ടാക് ചെയ്യാനും തുടങ്ങി ആളുകൾ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply