എൻഡിഎയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനം ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയില്‍ ഇന്ന് അന്തിമ തീരുമാനമാകും. നാളെയാകും പ്രഖ്യാപനം എന്നാണ് സൂചന.

വൈകീട്ട് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പ്രമുഖരുടേതും, ജയ സാധ്യതയുള്ള നൂറിലധികം സീറ്റുകളിലും സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചേക്കും.

കേരളത്തില്‍ 6 എപ്ലസ് മണ്ഡലങ്ങളുള്‍പ്പടെ 8 സീറ്റുകളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ചർച്ചകള്‍ക്കായി ഇന്ന് ദില്ലിയിലെത്തും. കേരളത്തില്‍ 14 സീറ്റുകളില്‍ ബിജെപിയും, 4 സീറ്റുകളില്‍ ബിഡിജെഎസും മത്സരിക്കാനാണ് നിലവില്‍ ധാരണ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply