തൻ്റെ ഓഫീസിലുള്ളവർക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കൾക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഐഫോണുകളിലാണ് സന്ദേശം കിട്ടിയത്.
അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തായി.മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി.വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി.
ഭയപ്പെട്ട് പിന്നോട്ടില്ല.എത്ര വേണമെങ്കിലും ചോർത്തിക്കോളൂ ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു.മോദിയുടെ ആത്മാവ്അ ദാനിക്കൊപ്പമാണ്.അദാനിയുടെ ജീവനക്കാരനാണ് മോദി.
പെഗാസെസ് അന്വേഷണം എവിടെയും എത്താതെ പോയി.ഭയപ്പെടുത്താനുള്ള നീക്കം മാത്രമാണിത്.ക്രിമിനലുകൾ മാത്രമേ ഈ പണി ചെയ്യുകയുള്ളൂ.ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണ് നടത്തുന്നത് .അതിൽ ഒരു പടി മാത്രമാണ് തെരഞ്ഞെടുപ്പ് .ജയമോ, പരാജയമോ എന്നതല്ല പോരാട്ടുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

