കനത്തമഴയിൽ പെട്ട് ദുരിതത്തിലായിരിക്കുകയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഉത്തരാഖണ്ഡ്, ഡൽഹി, ഹിമാചൽ പ്രദേശ് എന്നിവടങ്ങളിൽ മഴ തുടരുകയാണ്. ഈ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഡൽഹി, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ പലമേഖലകളും വെള്ളത്തിനടിയിലാണ്. വിവിധ ഇടങ്ങളിലായുണ്ടായ മണ്ണിടിച്ചിലിൽ 18 ഓളം പേർക്ക് ജീവൻ നഷ്ടമായി. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെയും വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെയും മാറ്റി പാർപ്പിച്ചു. മിന്നൽ പ്രളയത്തെ തുടർന്ന് ഹിമാചൽ പ്രദേശിലെ കുളുവിലും മണാലിയിലും ജനജീവിതം സ്തംഭിച്ചു. ഇവിടെ മലയാളി യുവാക്കൾ ഒറ്റപ്പെട്ടു. മണാലിക്ക് സമീപമുള്ള തോഷിലാണ് കൊല്ലം സ്വദേശി സെയ്ദലി തിരുവനന്തപുരം വർക്കല സ്വദേശി യാക്കൂബ് എന്നിവർ ഒറ്റപ്പട്ടത്. യുവാക്കളെ ഫോണിലും നിലവിൽ ബന്ധപ്പെടാൻ കഴിയുന്നില്ല എന്നാണ് വിവരം.
അതേസമയം കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 700 ഓളം റോഡുകൾ അടച്ചു. ഇതേതുടർന്ന് രാത്രി വൈകിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഗാസിയാബാദിൽ സ്കൂളുകൾ ബുധനാഴ്ചയെ തുറക്കുകയുള്ളു. നോർത്തേൺ റെയിൽവേ നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

