ഇസ്രയേൽ കപ്പലിലെ ഇന്ത്യക്കാരുടെ മോചനം; ഇറാനുമായി ചർച്ച നടത്തി മന്ത്രി എസ് ജയശങ്കർ

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിലെ ഇന്ത്യക്കാരുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടൽ. മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി. വിഷയം പരിഹരിക്കാൻ നയതന്ത്രതല ചർച്ചകൾ അടിയന്തരമായി നടത്തേണ്ടതുേെണ്ടന്ന് എസ്. ജയശങ്കർ അറിയിച്ചു.

നേരത്തെ കപ്പലിലെ മലയാളി ജീവനക്കാരുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിരുന്നു. കപ്പലിൽ ആകെ 25 ജീവനക്കാരാണുള്ളത്. ഇതിൽ നാല് മലയാളികളടക്കം 17 പേർ ഇന്ത്യക്കാരാണ്.

വയനാട് സ്വദേശി പി വി ധനേഷ്, തൃശൂർ സ്വദേശി ആൻ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്‌തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.അതിനിടെ കപ്പലിലെ മലയാളി ജീവനക്കാരടക്കം എല്ലാവരും സുരക്ഷിതരാണെന്ന വിവരം പുറത്തുവന്നിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply