ഓപ്പറേഷൻ സിന്ദൂർ പശ്ചാത്തലത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന്, ഇന്ത്യയിൽ ചൈനയുടെയും തുർക്കിയുടെയും ഔദ്യോഗിക മാധ്യമങ്ങളുടെ X (മുൻ ട്വിറ്റർ) അക്കൗണ്ടുകൾക്ക് വിലക്ക്.
ചൈനയുടെ ഗ്ലോബൽ ടൈംസ് ,സിൻഹുവ ന്യൂസ് ഏജൻസി ,തുർക്കിയുടെ
ടിആർടി വേൾഡ് എന്നീ എക്‌സ് അക്കൗണ്ടിനാണ് വിലക്കേർപ്പെടുത്തിയത് എന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് സിൻഹുവ. സൈനിക നടപടിയെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ നൽകിയതിന് ഗ്ലോബൽ ടൈംസിന് ചൈനയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കാനും കൃത്യത ഉറപ്പാക്കാനും എംബസി നിർദേശിച്ചിരുന്നു.പാകിസ്താൻ അനുകൂല ഹാൻഡിലുകൾ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതിനെ തുടർന്നാണ് അക്കൗണ്ടുകൾക്ക് വിലക്ക്
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

