എസ്ബിഐയുടെ പുതിയ പഠനമനുസരിച്ച് രാജ്യത്തെ ദാരിദ്ര്യ നിരക്ക് കുറയുന്നു. 2023ൽ 5.3 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക് 2024ൽ 4.6 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.
ലോകബാങ്കിന്റെ വിലയിരുത്തലിനെക്കാളും ഇന്ത്യയിലെ പ്രകടനം മെച്ചപ്പെട്ടതായാണ് കണ്ടെത്തൽ.സാമ്പത്തിക പരിഷ്‌കാരങ്ങളും സർക്കാർ ക്ഷേമ പദ്ധതികളും ഈ പുരോഗതിക്ക് പ്രധാന കാരണങ്ങളായി പഠനം ചൂണ്ടിക്കാണിക്കുന്നു.
പ്രത്യേകമായി, അതി ദാരിദ്രരായവരുടെ അവസ്ഥയിൽ വലിയ മെച്ചമാണ് ഉണ്ടായത്. 10 വർഷം മുമ്പ് 344.47 മില്യൺ ആളുകൾ ആയിരുന്ന അതിദരിദ്രരുടെ എണ്ണം ഇപ്പോൾ 75.24 മില്യണായി കുറഞ്ഞിട്ടുണ്ട്. 2024ൽ, ഏകദേശം 5.5 കോടി പേർ മാത്രമാണ് പ്രതിദിനം 3 ഡോളറിൽ താഴെയുള്ള വരുമാനത്തിൽ ജീവിക്കുന്നത്.
മുൻപ്, ലോകബാങ്ക് പ്രതിദിനം 2.15 ഡോളറിനു താഴെയു
ള്ളവരെയാണ് ദരിദ്രരായി കണക്കാക്കിയിരുന്നത്. ഇപ്പോൾ ആ പരിധി 3 ഡോളറായി ഉയർത്തിയിട്ടുണ്ട്. അതിനുണ്ടായ ശേഷവും, ദാരിദ്ര്യനിരക്കിൽ കുറവ് ഉണ്ടാകുന്നത് ഇന്ത്യയുടെ മുന്നേറ്റം വ്യക്തമാക്കുന്നു.