ആഭ്യന്തരപ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സംസ്ഥാനത്ത് പുതിയ നേതൃത്വം രൂപീകരിക്കും; രാഹുൽഗാന്ധി

ഗുജറാത്തിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധി. ആഭ്യന്തരപ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സംസ്ഥാനത്ത് പാർട്ടിക്ക് പുതിയ നേതൃത്വം വരുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ മൊദാസ നഗരത്തിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് പാർട്ടിയിൽ ചില മാറ്റങ്ങൾ ഉടനെ ഉണ്ടാകുമെന്നും. അതുമായി ബന്ധപ്പെട്ട് ജില്ലയിലെ മുതിർന്ന നേതാക്കളെ കണ്ട് ചർച്ച നടത്തി. നേതാക്കൾ തമ്മിലുള്ള മത്സരം വിനാശകരമായി മാറുമെന്ന് അവർ അഭിപ്രായപ്പെട്ടതായി രാഹുൽ ഗാന്ധി പറഞ്ഞു..

നേതാക്കൾക്ക് കൃത്യമായ ചുമതലകൾ നൽകേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും രാഹുൽ ഗാന്ധി തുറന്നുപറഞ്ഞു. ബിജെപിയുമായി ചേർന്നുനിൽക്കുന്ന ഒട്ടേറെ ആളുകളുണ്ട്. അവരെ തിരിച്ചറിയണമെന്നും പാർട്ടിയിൽ നിന്ന് അവരെ അകറ്റണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply