ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ക്ഷേത്രമതിൽക്കെട്ട് ഇടിഞ്ഞുവീണ് 8 മരണം നിരവധിപേർക്ക് പരിക്കേറ്റു .വിശാഖപട്ടണത്തെ ശ്രീ വരാഹലക്ഷ്മ്മി നരസിംഹസ്വാമി ക്ഷേത്രത്തിലെ മതിൽക്കെട്ടാണ് ഇടിഞ്ഞുവീണത്.ചന്ദനോത്സവത്തോട് അനുബന്ധിച്ച് ദർശനത്തിനായി വരിനിന്നവരുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ബുധനാഴ്ച പുലർച്ച 2:30 ഓടെയാണ് അപകടം ഉണ്ടായത്.എസ്ഡിആർഎഫ് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
പുതുതായി പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ 20 അടി നീളമുള്ള മതിലാണ് ഇടിഞ്ഞുവീണത്.പ്രാദേശികമായി ഉണ്ടായ ശക്തമായ മഴയാണ് മതിൽ തകർന്നുവീഴാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മുഖമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഖേദം രേഖപ്പെടുത്തി.മരിച്ചവരുടെ കുടുംബങ്ങൾക്ക് 24 ലക്ഷം രൂപയും പരിക്കേറ്റവർക്ക് മൂന്നുലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.സംഭവത്തെ തിരുപ്പതിയിൽ ഉണ്ടായ അപകടവുമായി താരതമ്യപ്പെടുത്താൻ സാധിക്കില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഇതിനെ തിരുപ്പതിയിൽ സംഭവിച്ച അപകടത്തോട് ചേർത്ത് പറയുന്നത് തെറ്റാണെന്ന് എൻഡോവ്‌മെന്റ്‌റ് ഡിപ്പാർട്ടുമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി വിനയ് ചാൻ പറഞ്ഞു.സ്ഥലത്ത് ശക്തമായ മഴ ഉണ്ടായിരുന്നതായും ഇതാവാം ദാരുണസംഭവവത്തിന് കാരണമായതെന്നും ആന്ധ്രാപ്രദേശ് ആഭ്യന്തര ദുരന്തനിവാരണ മന്ത്രി വംഗലപുടി അനിത പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

