സ്വകാര്യ ജെറ്റിലും നാലു കോടിയുടെ ബെൻസിലും സഞ്ചരിക്കുന്ന ഒരു വളർത്തുനായയുണ്ട് ഇന്ത്യയിൽ. ആ നായ ഏതാണെന്നല്ലേ, സാക്ഷാൽ അംബാനിയുടെ സ്വന്തം ഗോൾഡൻ റിട്രീവർ. ആ നായയുടെ പേര് ഹാപ്പി. പേരു പോലെതന്നെ ഹാപ്പിയാണ് ആ നായ.
ഹാപ്പി താരമായത് അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹദിനത്തിലാണ്. ബനാറസ് സിൽക്ക് വസ്ത്രങ്ങൾ ധരിച്ച് ആഡംബര ബെൻസിലായിരുന്നു ഹാപ്പി വിവാച്ചടങ്ങിനെത്തിയത്. ലോകമെമ്പാടുമുള്ള വിവിഐപികൾ പങ്കെടുത്ത ചടങ്ങിൾ ഹാപ്പി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
അംബാനികുടംബത്തിലെ അംഗമായിത്തന്നെ പരിഗണിക്കുന്നതുകൊണ്ടാണ് വളർത്തുനായയെ വിവാഹച്ചടങ്ങിൽ പങ്കെടുപ്പിക്കാൻ എത്തിച്ചത്. എന്തായാലും ഹാപ്പി ഇപ്പോൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. പണക്കാർക്കു മാത്രം സാധ്യമാകുന്ന ഹാപ്പിയുടെ ആഡംബരജീവിതവും ജനങ്ങൾക്കിടയിൽ ചർച്ചയായി.
ആഡംബര ബെൻസ് ഉപയോഗിക്കുന്നതിനു മുമ്പ് ഹാപ്പി ടൊയോട്ട ഫോർച്യൂണറും വെൽഫയറുമാണ് ഉപയോഗിച്ചിരുന്നത്. ഇവ രണ്ടും ചലച്ചിത്രതാരങ്ങളും വൻകിട ബിസിനസുകാരും ഉപയോഗിക്കുന്ന വാഹനങ്ങളാണ്.
വിവാഹശേഷം അനന്തും രാധികയും ഗുജറാത്തിലെ ജാംനഗറിലേക്കാണു പോയത്. ഊഷ്മളമായ സ്വീകരണമാണ് നവദമ്പതികൾക്ക് അവിടെ ലഭിച്ചത്. അനന്തിന്റെ മുത്തശ്ശി കോകിലാബെൻ അംബാനി ജനിച്ചതും മുത്തച്ഛൻ ധീരുഭായ് അംബാനിയും പിതാവ് മുകേഷ് അംബാനിയും തങ്ങളുടെ ബിസിനസ് ആരംഭിച്ചതുമായ സ്ഥലമായതിനാൽ ജാംനഗർ അംബാനി കുടുംബത്തിനു പ്രിയപ്പെട്ട സ്ഥലമാണ്.
മാത്രമല്ല, താനും അനന്തും ജാംനഗറിലാണ് വളർന്നതെന്നും അവിടെയാണ് തങ്ങളുടെ സൗഹൃദവും ബന്ധവും രൂപപ്പെട്ടതെന്നും രാധികയും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

