അസമിൽ 14 ൽ 11 ലും ബിജെപി മത്സരിക്കും

അസമിൽ എൻഡിഎയിൽ സീറ്റുവിഭജനം പൂർത്തിയായി. 14 ലോക്‌സഭാ സീറ്റുകളിൽ 11 ലും ബിജെപി മത്സരിക്കും. സഖ്യ കക്ഷികളായ അസോം ഗണ പരിഷത്തിന് (എജിപി) രണ്ടു സീറ്റും, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന് (യുപിപിഎൽ) ഒരു സീറ്റും ലഭിക്കും. 2019 ൽ ബിജെപി 10 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. എജിപിക്ക് മൂന്നു സീറ്റുകളും ബിപിഎഫിന് (ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട്) ഒരു സീറ്റും ലഭിച്ചിരുന്നു. എന്നാൽ 2020 ൽ ബിപിഎഫിനെ ഒഴിവാക്കി യുപിപിഎല്ലുമായി ബിജെപി കൈകോർത്തു. 

2019ൽ മത്സരിച്ച 10 സീറ്റുകളിൽ ഒൻപതിലും ബിജെപി വിജയിച്ചു. നാഗോണിൽ മാത്രമാണു ബിജെപിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply