അലിഗഡ് ഇനി ഹരിഗഡ്; ഉത്തർപ്രദേശിലെ മറ്റൊരു നഗരത്തിന്റെ പേരു കൂടി മാറ്റാൻ നീക്കം

ഉത്തർപ്രദേശിലെ മറ്റൊരു നഗരത്തിന്റെ പേരു കൂടി മാറ്റാൻ നീക്കം. അലിഗഡിന്റെ പേരാണ് ഹരിഗഡ് എന്നാക്കാൻ മുനിസിപ്പൽ കോർപറേഷൻ ഏകകണ്ഠേന നിർദേശം പാസാക്കിയത്. തിങ്കളാഴ്ചയാണ് മേയർ പ്രശാന്ത് സിംഗാൾ നിർദേശം അവതരിപ്പിച്ചത്. എല്ലാ കൗൺസിലർമാരും ഇതിനെ പിന്തുണയ്ക്കുകയായിരുന്നു. ഭരണാനുമതിക്കായി നിർദേശം അയയ്ക്കുമെന്ന് മേയർ പ്രശാന്ത് സിംഗാൾ പറഞ്ഞു. പേര് മാറ്റണം എന്നത് വളരെ കാലമായി നിലനിൽക്കുന്ന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. പ്രാദേശിക ഭരണകൂടം നിർദേശം പാസാക്കിയ ശേഷം സംസ്ഥാന സർക്കാരിന് അയയ്ക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി പേര് മാറ്റാൻ സാധിക്കും. 2019ലാണ് അലഹബാദിനെ പ്രയാഗ് രാജ് എന്നാക്കി മാറ്റിയത്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply