അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ് നീക്കം: കേന്ദ്രം മൗനത്തിൽ : കപിൽ സിബൽ

അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ പ്രതിപക്ഷ എംപിമാർ നൽകിയ ഇംപീച്ച്‌മെന്റ് നീക്കത്തിൽ 6 മാസം കഴിഞ്ഞിട്ടും കേന്ദ്രസർക്കാർ പ്രതികരിച്ചില്ലെന്ന് മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ ആരോപിച്ചു. 55 പ്രതിപക്ഷ എംപിമാർ ഒപ്പുവച്ചിരിക്കുന്ന ഇംപീച്ച്‌മെന്റ് നീക്കത്തിൽ രാജ്യസഭാചെയർമാനും സർക്കാരും തന്ത്രപരമായ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിലാണ് ജഡ്ജിക്കെതിരായ നീക്കം. ‘ഇന്ത്യ ഭൂരിപക്ഷത്തിന്റെ ഇച്ഛ പ്രകാരമാണ് മുന്നോട്ടുപോകേണ്ടത്’ എന്നായിരുന്നു ജഡ്ജി ശേഖർ യാദവിന്റെ വിവാദ പ്രസ്താവന. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തിലായിരുന്നു ജസ്റ്റിസ് ശേഖർ കുമാർ യാദവ് വിവാദ പ്രസ്താവന നടത്തിയത്.എന്നാൽ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചെന്നാണ് യാദവിന്റെ നിലപാട്.

Leave a Reply