നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍പ്രദേശിലും സിക്കിമിലും ഭരണകക്ഷികള്‍ അധികാരത്തില്‍ തുടരും. അരുണാചലില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി.
60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി 45 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്. സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലേക്കെത്തും. പ്രേം സിങ് തമങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഇത് രണ്ടാമൂഴമാണ്. സിക്കിമില്‍ പ്രതിപക്ഷം ഒറ്റസീറ്റില്‍
സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കിയത്. അരുണാചല്‍പ്രദേശില്‍ 60 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിനു വേടത് 31 സീറ്റുകള്‍.
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 10 സീറ്റുകളില്‍ അടക്കം 46 സീറ്റുകളില്‍ ബിജെപി വിജയം ഉറപ്പിച്ചു. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവര്‍ എതിരില്ലാതെ നേരത്തെ തന്നെ വിജയിച്ചിരുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്‍പിപി 8 ഉം മറ്റുള്ളവര്‍ 7 ഉം സീറ്റുകളില്‍ വിജയിച്ചു. തുടര്‍ഭരണം ഉറപ്പാക്കിയ സഹചര്യത്തില്‍ ബിജെ.പി പ്രപര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയഘോഷം നടത്തി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

