അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി റോബർട്ട് വദ്ര ? ; സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന

രാ​ഹുൽ ​ഗാന്ധി മത്സരിക്കുമെന്ന് ആദ്യം സൂചനകളുയർന്ന, ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയ മണ്ഡലം അമേഠിയിൽ റോബർട്ട്‌ വദ്ര മത്സരിക്കുമെന്ന് അഭ്യൂഹം. താൻ പാർലമെന്റ് അംഗമാകാൻ തീരുമാനിച്ചാൽ അമേഠി മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അവിടുത്തെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ​ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്ര പറഞ്ഞു. വർഷങ്ങളായി അമേഠിയിലേയും റായ്ബറേലിയയിലെയും ജനങ്ങൾക്ക് വേണ്ടി ഗാന്ധി കുടുംബം പ്രവർത്തിക്കുന്നുണ്ട്. അമേഠിയിലെ നിലവിലെ പാർലമെന്റ് അംഗത്തിൽ ജനങ്ങൾ സന്തുഷ്ടരല്ലെന്നും വദ്ര വ്യക്തമാക്കി.

സ്മൃതി ഇറാനിയാണ് അമേഠിയിൽ ബിജെപി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 55000 വോട്ടുകൾക്കാണ് സ്മൃതി രാഹുൽ ​ഗാന്ധിയെ പരാജയപ്പെടുത്തിയത്. വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചെങ്കിലും രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കുമോ എന്ന കാര്യം അവ്യക്തമായി തുടരുകയാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply