അഭിപ്രായ വ്യത്യാസമില്ല; നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറും തങ്ങൾക്കിടയിൽ യാതൊരുവിധ അഭിപ്രായ വ്യത്യാസമോ ഭിന്നതയോ ഇല്ലെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സിദ്ധരാമയ്യയുടെ വസതിയിൽ ഇരുവരും പ്രഭാതഭക്ഷണത്തിന് ഒരുമിച്ചതിന് ശേഷമായിരുന്നു ഈ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിശദീകരണം.

കഴിഞ്ഞ ഒരു മാസമായി ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതെല്ലാം പരിഹരിച്ചതായും ഡി.കെ. ശിവകുമാർ പറഞ്ഞു. വരാനിരിക്കുന്ന കോർപ്പറേഷൻ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply