അദൃശ്യ ശക്തി ലഭിക്കാൻ മനുഷ്യമാംസം ഭക്ഷിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ

ചിതയിൽ കത്തിയിരുന്ന സ്ത്രീയുടെ ശരീരം എടുത്ത് പങ്കിട്ട് കഴിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഡീഷയിലെ ജാമൂൻ ബന്ധസാഹി ഗ്രാമത്തിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ഇരുവരും അദൃശ്യ ശക്തി ലഭിക്കുമെന്ന് പറഞ്ഞാണ് മൃതദേഹം എടുത്ത് കഴിച്ചത്. ശ്മശാനത്തിന് സമീപത്തെ ഗ്രാമമായ ദന്തുനി സ്വദേശികളായ സുന്ദര്‍ മോഹന്‍ സിംഗ്, നരേന്ദ്ര സിംഗ് എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്.

അവിവാഹിതയായ ഒരു സ്ത്രീയുടെ മാംസം കഴിക്കുന്നത് തനിക്ക് ശക്തി നല്‍കുമെന്ന് വിശ്വസിച്ചാണ് സുന്ദര്‍ മനുഷ്യമാംസം ഭക്ഷിച്ചത്. കൂടാതെ സുന്ദര്‍ മന്ത്രവാദം ഉള്‍പ്പടെ നടത്താറുണ്ടെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. ചൊവ്വാഴ്ച രാവിലെ പി ആര്‍ എം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മരിച്ച 25കാരിയുടെ മൃതശരീരത്തില്‍ നിന്നുള്ള മാംസമാണ് ഇവര്‍ ഭക്ഷിച്ചത്. ഇവരുടെ പ്രവര്‍ത്തിയില്‍ ഞെട്ടിയ നാട്ടുകാരും ബന്ധുക്കളും രണ്ട് പേരെയും പിടികൂടി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു.

മരിച്ച യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ പി സി 297, 34 വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു . അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply