ഒരു വര്‍ഷം മുമ്പ് പിടിച്ചെടുത്ത സ്ഥാനം അദാനിക്ക് നഷ്ടമായി. രാജ്യത്തെ സമ്പന്നരില്‍ സമ്പന്നായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി ഫോബ്‌സ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്.
50 ദിവസത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിലേറെയാണ് അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത്. ഇതോടെ അംബാനിയുടെ ആസ്തിയേക്കാള്‍ അദാനിയുടെ സമ്പത്തില്‍ 40 കോടി ഡോളര്‍ കുറവുണ്ടായി. നിലവില്‍ അദാനിയുടെ ആസ്തി 84 ബില്യണ്‍ യുഎസ് ഡോളറാണ്. അംബാനിയുടേതാകട്ടെ 84.4 ബില്യണ്‍ ഡോളറും.
അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായതോടെ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തുകയും ചെയ്തു.
ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് ഡിസംബര്‍ 13ന് 134.2 ബില്യണ്‍ ഡോളറായിരുന്നു അദാനിയുടെ ആസ്തി. 2023 ഫെബ്രുവരിയിലെത്തിയതോടെ 84 ബില്യണ്‍ ഡോളറിലേയ്ക്ക് ഇടിയുകയും ചെയ്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

