അഖിലേഷ് യാദവിന് സിബിഐ സമൻസ് ; നാളെ ഹാജരാകണമെന്ന് നിർദേശം

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ സി ബി ഐയുടെ നോട്ടീസ്. നാളെ സി ബി ഐക്ക് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് നൽകി. അഞ്ച് വർഷം മുമ്പെടുത്ത കേസിലാണ് ഇപ്പോൾ സി ബി ഐ അഖിലേഷിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത ഖനന കേസിലാണ് ചോദ്യം ചെയ്യലെന്ന് സി ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. സാക്ഷി എന്ന നിലയിലാണ് അഖിലേഷിന് സമൻസ് നൽകിയിരിക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply