മണ്ഡല പുനർനിർണയം തലയ്ക്ക് മുകളിൽ തൂങ്ങുന്ന വാൾ;മുഖ്യമന്ത്രി

മണ്ഡല പുനർനിർണയം തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വടക്കേ ഇന്ത്യയിൽ മുൻതൂക്കം ലഭിക്കുമെന്നതു കൊണ്ടാണ് ബി.ജെ.പി. മണ്ഡല പുനർനിർണയവുമായി മുന്നോട്ടുപോവുന്നത്. കൂടിയാലോചനകളില്ലാതെ ബി.ജെ.പി. അവരുടെ തീരുമാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നുയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ബ്രിട്ടിഷുകാരുടെ കേന്ദ്രീകൃത ഭരണത്തെ എങ്ങനെയാണ് ഇന്ത്യക്കാർ എതിർത്തതെന്നും, അവരെ പുറത്താക്കിയതെന്നും കേന്ദ്രം ഓർക്കുന്നത് നന്നായിരിക്കും എന്നുള്ള മുന്നറിയിപ്പും നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം…

Read More

ഇനി ക്രിക്കറ്റ് ആരവം;ഐ പി എല്ലിന് ഇന്ന് തുടക്കം

ആദ്യ മത്സരത്തിൽ ആർസിബി -കെകെആർ പോരാട്ടം ഐ പി എൽ പതിനെട്ടാം സീസണിന് ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽതുടക്കമാകും. 10 ടീമുകളാണ് ഇത്തവണ ഐപിഎൽ പോരാട്ടത്തിന് ഇറങ്ങുന്നത്. ആദ്യ ദിനമായ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഇത്തവണ അജിങ്ക്യ രഹാനെയാണ് കൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കുന്നത്. രജത്ത് പട്ടീദാറാണ് ആർസിബിയുടെ ക്യാപ്റ്റൻ.ഇരു ടീമുകളും തമ്മിൽ 35 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 21 മൽസരങ്ങളിൽ ജയിച്ചപ്പോൾ റോയൽ ചലഞ്ചേഴ്സിന് 14 മൽസരങ്ങളിൽ…

Read More

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കോളേജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടുകയായിരുന്നു. മലയാളിയായ ലക്ഷ്മി മിത്രയാണ് മരിച്ചത്. 21 വയസായിരുന്നു. ബിബിഎ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം. മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Read More

കർണാടക നിയമസഭയിൽ പ്രതിഷേധം; 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ

ഹണിട്രാപ്പ് ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി എംഎൽഎമാരെ കർണാടകയിൽ സസ്പെൻഡ് ചെയ്തു. സ്പീക്കർക്കെതിരെ പ്രതിഷേധിച്ചതിന് പിന്നാലെയാണ് 18 എംഎൽഎമാർക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. ബഡ്ജറ്റ് ചർച്ചയുടെ അവസാനമാണ് പ്രതീക്ഷിക്കാത്ത സംഭവങ്ങൾ നടന്നത്. സ്പീക്കറുടെ അടുത്തെത്തിയ ബിജെപി എംഎൽഎമാർ പേപ്പറുകൾ കീറിയെറിഞ്ഞതിന് പിന്നാലെ സ്പീക്കർ യു റ്റി ഖാദർ നടപടികൾ 10 മിനിറ്റ് സമയത്തേക്ക് നിർത്തിവയ്ക്കുകയും പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാരെ സഭയിൽ നിന്ന് നീക്കുകയുമായിരുന്നു ചെയ്തത്. കഴിഞ്ഞ ദിവസമാണ് 48 എംഎൽഎമാർ ഹണി ട്രാപ്പിലെന്ന് സഹകരണ വകുപ്പ് മന്ത്രി കെ…

Read More

മണ്ഡല പുനർനിർണയ നീക്കം; ചെന്നൈയിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിച്ച് സ്റ്റാലിൻ

മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിൽ എത്തി. മുഖ്യമന്ത്രി പിണറായി വിജയനെ എംകെ സ്റ്റാലിൻ സ്വീകരിച്ചു. 13 പാർട്ടികളുടെ പ്രതിനിധികളാണ് ചെന്നൈയിലെ യോഗത്തിൽ പങ്കെടുക്കുന്നത്. തൃണമൂൽ, വൈഎസ്ആർസിപി എന്നീ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തിട്ടില്ല. നിലവിൽ സ്റ്റാലിൻ സംസാരിക്കുകയാണ്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. മുസ്ലിം ലീ​ഗ് നേതാവ് പിഎംഎ സലാം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർഎസ്പി നേതാവ് എൻകെ…

Read More

നാഗ്പൂർ സംഘർഷം; 14 പേർ കൂടി കസ്റ്റഡിയിൽ

നാഗ്പൂരിൽ കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 14 പേർ കൂടി അറസ്റ്റിൽ. ഇതോടെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 105 ആയി ഉയർന്നു. വെള്ളിയാഴ്ച അറസ്റ്റിലായ 14 പേരിൽ 10 പേർ പ്രായപൂർത്തിയാകാത്തവരാണെന്നാണ് വിവരം. മാത്രമല്ല സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആർ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഛത്രപതി സംഭാജി ജില്ലയിലുള്ള മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. മാർച്ച് 17ന് ഈ ആവശ്യമുന്നയിച്ച് വിഎച്ച്പി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ വിശുദ്ധ വചനങ്ങൾ…

Read More

ഹരിയാനയിൽ ജെജെപി നേതാവിനെ വെടിവെച്ചു കൊന്നു

ഹരിയാനയിൽ ജെജെപി നേതാവിനെ വെടിവെച്ചു കൊന്നു. രവീന്ദർ മിന്നയാണ് കൊല്ലപ്പെട്ടത്. പാനിപ്പത്തിലാണ് സംഭവം. വെടിവെപ്പിൽ രണ്ടുപേർക്ക് കൂടി പരിക്കേറ്റു. പ്രതി രൺബീറിനായി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാനിപ്പത്ത് സിറ്റി മണ്ഡലത്തിൽ ജെജെപി സ്ഥാനാർഥിയായിരുന്നു രവീന്ദ്ര മിന്ന.

Read More

യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; സുപ്രിം കോടതിയുടെ തുടർനടപടി ഇന്ന് തീരുമാനിച്ചേക്കും

ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയെന്ന വിവരത്തിൽ സുപ്രിം കോടതിയുടെ തുടർനടപടി ഇന്ന് തീരുമാനിച്ചേക്കും. ജഡ്ജിക്കെതിരെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ അന്വേഷണത്തിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി തീരുമാനിക്കുക. സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് ഇന്നലെ തന്നെ റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരുന്നത്. അഗ്‌നിരക്ഷാസേന പണം കണ്ടെത്തിയിട്ടില്ലെന്ന് സേന ഡൽഹി മേധാവി പറഞ്ഞതായി വാർത്ത ഏജൻസി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ദുരൂഹത വർധിച്ചു. ഡൽഹി പൊലീസാണ് ഇനി വ്യക്തത വരുത്തേണ്ടത്….

Read More

ഷാബ ഷെരീഫിൻറെ കൊലപാതകം; ശിക്ഷാവിധി ഇന്ന്

മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിൻറെ കൊലപാതകത്തിൽ ശിക്ഷാവിധി ഇന്ന്. കേസിൽ മൂന്ന് പേർ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധിച്ചിരുന്നു. ഒന്നാം പ്രതി ഷൈബിൻ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ധീൻ, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. മനപ്പൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്. കേസിൽ പ്രതി ചേർത്തിരുന്ന 12 പേരെ കോടതി വെറുതെ വിട്ടു.

Read More

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിളിച്ചയോഗം ഇന്ന്

ജനസംഖ്യ അടിസ്ഥാനത്തിലുള്ള ലോക്‌സഭാ മണ്ഡല പുനർനിർണയത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിളിച്ചയോഗം ഇന്ന് ചെന്നൈയിൽ നടക്കും. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ , തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ തുടങ്ങിയവർ പങ്കെടുക്കും.

Read More