Headlines

പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ കഴുകരുത്: മസ്‌കത്ത് നഗരസഭയുടെ മുന്നറിയിപ്പ്

പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ വൃത്തിയാക്കുന്നതിന് മസ്‌കത്ത് നഗരസഭ (Muscat Municipality) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രഷർ പമ്പുകൾ ഉപയോഗിച്ച് പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങൾക്ക് മുൻവശം, റോഡുകൾ എന്നിവിടങ്ങളിൽ വെച്ച് വാഹനങ്ങൾ കഴുകുന്നത് നിരോധിച്ചു.

പൊതു ഇടങ്ങളിൽ വാഹനങ്ങൾ കഴുകുന്ന രീതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നഗരസഭ ഈ മുന്നറിയിപ്പ് നൽകിയത്. ഈ പ്രവൃത്തി പാരിസ്ഥിതികവും ആരോഗ്യപരവുമായ ദോഷങ്ങൾക്ക് കാരണമാകും. അഴുക്കും മാലിന്യങ്ങളും പൊതുസ്ഥലത്ത് പരന്ന് വൃത്തിഹീനമായ സാഹചര്യം സൃഷ്ടിക്കുകയും ഇത് പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യും.

Leave a Reply