ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ ജനങ്ങളുടേതാക്കി മാറ്റുന്നതിൽ നിർണ്ണായ പങ്കുവഹിച്ച അതുല്യപ്രതിഭ മുഹമ്മദ് റഫിയുടെ 45 ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ചിരന്തന – ദർശന സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന റാഫി ഗാന മത്സരവും, മുഹമ്മദ് റാഫിയുടെ പേരിൽ അവാർഡ് ദാനവും ജൂലൈ 31ന് വൈകിട്ട് 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുമെന്ന് ചിരന്തന പ്രസിഡനറ് പുന്നക്കൻ മുഹമ്മദലി അറിയിച്ചു.
യു.എ.ഇ.യിലെ ജീവകാരുണ്യ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ പ്രവർത്തകരായ ശാഫി അഞ്ചങ്ങാടി, പി.പി.പ്രഭാകരൻ പയ്യന്നൂർ, ഡോ.അൻജു.എസ്.എസ് എന്നിവർക്കാണ് റാഫി അവാർഡ്. റാഫിയെ നെഞ്ചോടെ ചേർത്ത് വെച്ച യു.എ.ഇ.വിവിധ എമിറേറ്റുകളിലെ ഗായകർ അണിനിരുന്നു ഗാനങ്ങൾ ആലപിച്ചു അദ്ദേഹത്തെ സ്മരിക്കും ചെയ്യും

