പാലക്കാട് നിന്നും കാണാതായ 13കാരൻ വിദ്യാർത്ഥിയെ തൃശൂരിൽ നിന്നും കണ്ടെത്തി. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ ആർപിഎഫ് ആണ് കണ്ടെത്തിയത്. ഉടൻ പാലക്കാട് എത്തിക്കും. പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ കുട്ടിയെ രണ്ട് ദിവസം മുമ്പാണ് കാണാതായത്. പാലക്കാട് ലയൺസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. രാവിലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
പാലക്കാട് നിന്നും കാണാതായ വിദ്യർത്ഥിയെ തൃശൂരിൽ നിന്നും കണ്ടെത്തി

