നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവൻ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടാവുകയായിരുന്നുവെന്നാണ് വിവരം. നിയമസഭയിൽ ചോദ്യോത്തര വേളയിലാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടർന്ന് ശിവൻകുട്ടിക്ക് പകരം മന്ത്രി എം.ബി.രാജേഷാണ് ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
നിയസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവൻ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

