Headlines

ആനന്ത് അംബാനിയുടെ ‘വന്‍താര’യില്‍ സന്ദര്‍ശനം നടത്തി മെസി

ഗുജറാത്തിലെ ജാംനഗറിലുള്ള ആനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ ‘വന്‍താര’ സന്ദര്‍ശിച്ച് ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. പ്രകൃതി സംരക്ഷണവും ആധുനിക മൃഗപരിപാലനവും ഒത്തുചേരുന്ന ഈ വിസ്മയ കേന്ദ്രത്തിലെ കാഴ്ചകള്‍ മെസിയുടെ ഇന്ത്യന്‍ പര്യടനത്തിലെ അവിസ്മരണീയമായ ഒരധ്യായമായി മാറി. സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും മെസിക്കൊപ്പമുണ്ടായിരുന്നു.

അത്യന്തം ഊഷ്മളവും ഭാരതീയ പാരമ്പര്യത്തിലധിഷ്ഠിതവുമായ സ്വീകരണമാണ് മെസിക്കും സംഘത്തിനും ‘വന്‍താര’യില്‍ ലഭിച്ചത്. വന്യജീവി കേന്ദ്രത്തിലെ ക്ഷേത്രത്തില്‍ നടന്ന ‘മഹാ ആരതി’യില്‍ മെസിയും പങ്കാളിയായി. തുടർന്ന് ഇവിടുത്തെ ലോകോത്തര നിലവാരത്തിലുള്ള മൃഗ പുനരധിവാസ കേന്ദ്രങ്ങള്‍ താരം നേരിട്ടു കണ്ടു. ഹരിതോര്‍ജ്ജ സമുച്ചയവും ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി കോംപ്ലക്‌സും സന്ദര്‍ശിച്ച മെസി, ഈ സംരംഭങ്ങളുടെ വലിപ്പത്തിലും ദീര്‍ഘവീക്ഷണത്തിലും അത്ഭുതം പ്രകടിപ്പിച്ചു.

മൃഗങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന അത്യാധുനിക വെറ്ററിനറി പരിചരണം, പോഷകാഹാരം, ശാസ്ത്രീയമായ പരിപാലന രീതികള്‍ എന്നിവ മെസി സസൂക്ഷ്മം നിരീക്ഷിച്ചു. വന്യജീവി സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെയും താരം പ്രശംസിച്ചു. ‘വന്‍താര’ ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ മനോഹരമായ കാര്യമാണ്. മൃഗങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനം, അവയെ രക്ഷിക്കുന്ന രീതി എന്നിവയെല്ലാം പ്രശംസനീയമാണ്. ഇത് മനസ്സില്‍ തങ്ങിനില്‍ക്കുന്ന അനുഭവമാണ്. ഈ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനായി തീര്‍ച്ചയായും വീണ്ടും വരും,” മെസി പറഞ്ഞു.

അത്യന്തം ഊഷ്മളവും ഭാരതീയ പാരമ്പര്യത്തിലധിഷ്ഠിതവുമായ സ്വീകരണമാണ് മെസിക്കും സംഘത്തിനും ‘വന്‍താര’യില്‍ ലഭിച്ചത്. വന്യജീവി കേന്ദ്രത്തിലെ ക്ഷേത്രത്തില്‍ നടന്ന ‘മഹാ ആരതി’യില്‍ മെസിയും പങ്കാളിയായി. തുടർന്ന് ഇവിടുത്തെ ലോകോത്തര നിലവാരത്തിലുള്ള മൃഗ പുനരധിവാസ കേന്ദ്രങ്ങള്‍ താരം നേരിട്ടു കണ്ടു. ഹരിതോര്‍ജ്ജ സമുച്ചയവും ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി കോംപ്ലക്‌സും സന്ദര്‍ശിച്ച മെസി, ഈ സംരംഭങ്ങളുടെ വലിപ്പത്തിലും ദീര്‍ഘവീക്ഷണത്തിലും അത്ഭുതം പ്രകടിപ്പിച്ചു. മൃഗങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന അത്യാധുനിക വെറ്ററിനറി പരിചരണം, പോഷകാഹാരം, ശാസ്ത്രീയമായ പരിപാലന രീതികള്‍ എന്നിവ മെസി സസൂക്ഷ്മം നിരീക്ഷിച്ചു. വന്യജീവി സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെയും താരം പ്രശംസിച്ചു.

‘വന്‍താര’ ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ മനോഹരമായ കാര്യമാണ്. മൃഗങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനം, അവയെ രക്ഷിക്കുന്ന രീതി എന്നിവയെല്ലാം പ്രശംസനീയമാണ്. ഇത് മനസ്സില്‍ തങ്ങിനില്‍ക്കുന്ന അനുഭവമാണ്. ഈ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനായി തീര്‍ച്ചയായും വീണ്ടും വരും,” മെസി പറഞ്ഞു.

Leave a Reply