Headlines

രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കും വരെ പ്രതിഷേധമെന്ന് മഹിളാ മോർച്ച

ലൈംഗിക ചൂഷണത്തിന് വിധേയരായ നിരവധി സ്ത്രീകൾ പരാതിപെട്ടിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത കോൺഗ്രസ് നേതൃത്വം കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് മഹിളാ മോർച്ച സംസ്ഥാന പ്രസിഡൻറ് നവ്യാ ഹരിദാസ്. സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഒരു നിമിഷം ആ പദവിയിലിരിക്കാൻ അർഹനല്ലെന്നും നവ്യ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ അപമാനിച്ച എം എൽ എ രാജിവെക്കണമെന്നും മഹിളാ മോർച്ച സംസ്ഥാന പ്രസിഡൻറ് ആവശ്യപ്പെട്ടു.

സത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തി സത്രീത്വത്തെ അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുവാൻ ആരെല്ലാം ശ്രമിച്ചാലും എം എൽ എ രാജിവെക്കുന്നത് വരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി സംസ്ഥാനത്തെ മുഴുവൻ വനിതകളും തെരുവിലിറങ്ങും. സമാധാനപരമായി എം എൽ എ ഓഫീസിലേക്ക് സമരം ചെയ്ത മഹിളാ മോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി അപലപനീയമെന്നും നവ്യാ ഹരിദാസ് പറഞ്ഞു.

Leave a Reply