Headlines

ആൾക്കൂട്ട വിചാരണ പ്രബുദ്ധതയെ ചോദ്യം ചെയ്യുന്നു

കേരളം നേടിയെടുത്ത എല്ലാ നവോത്ഥാന മൂല്യത്തെയും തള്ളിപ്പറയുന്നതാണ് ആൾക്കൂട്ട വിചാരണ. എട്ടു വർഷങ്ങൾക്കു മുമ്പ് അട്ടപ്പാടിയിലെ മധു ആൾക്കൂട്ട വിചാരണക്ക് വിധേയമായപ്പോൾ ഉണ്ടായ പ്രതികരണങ്ങൾ കേരളത്തെ ഒന്നും പഠിപ്പിച്ചിട്ടില്ല. അത്തരമൊരു തിരിച്ചറിവിലേക്കാണ് രണ്ടു മാസങ്ങൾക്കു മുമ്പ് പാലക്കാട് വെച്ച് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ ആൾക്കൂട്ട വിചാരണയിലൂടെ കൊന്നതെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ റഷിദുദ്ദീൻ പറഞ്ഞു. കുടിയേറ്റ മനുഷ്യരുടെ ജീവിതാവസ്ഥ നന്നായി മനസ്സിലാക്കുന്നവരാണ് മലയാളികൾ. അതേ മലയാളികൾക്കിടയിൽ തൊഴിൽ ജീവിതം നയിക്കുന്ന റാം നാരായണന് നേരെയുള്ള അതിക്രമം വംശീയ വിദ്വേഷത്തിന്റെ രീതിയിലാണെന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. ഇതൊക്കെ പ്രതിരോധിക്കാൻ കഴിയും വിധം മലയാളിയുടെ സാമൂഹ്യ നിരീക്ഷണത്തിനും സമീപനത്തിലും മാറ്റങ്ങൾ ആവശ്യമാണ്. എന്നാൽ ന്യൂനപക്ഷമാണെങ്കിലും വംശഹത്യക്ക് പ്രേരകമാകുന്ന രാഷ്ട്രീയത്തെ പ്രതിരോധിക്കുക എന്നത് കൂടി ഈ കാലത്തിൻ്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളി വെച്ചു പുലർത്തിയ പൊള്ളയായ പ്രബുദ്ധതയെയാണ് ആൾകൂട്ട വിചാരണ ചോദ്യം ചെയ്തതെന്നും എല്ലാ ആൾക്കൂട്ട വിചാരണയിലെ ഇരകൾ അടിസ്ഥാന വർഗ്ഗത്തിൽ പെട്ടതാണെന്നും കവിയും അധ്യാപികയുമായ ഉഷാ ഷിനോജ് പറഞ്ഞു.

കാഫ് ദുബൈ സംഘടിപ്പിച്ച അട്ടപ്പാടി അനുസ്മരണ പരിപാടിയിൽ അസി സ്വാഗതം പറഞ്ഞു. കെ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ഇ കെ ദിനേശൻ സംസാരിച്ചു. സി പി അനിൽകുമാർ നന്ദി പറഞ്ഞു.

Leave a Reply