നടിയെ ആക്രമിച്ച കേസിൽ അടുർ പ്രകാശ് പറഞ്ഞത് കോൺഗ്രസിന്റെ അഭിപ്രായമാണെന്നും എന്നാൽ, ഇക്കാര്യത്തിൽ അപ്പീൽ പോകണമെന്നത് സംസ്ഥാന സർക്കാറിന്റെ തീരുമാനമാണ്. സർക്കാർ എക്കാലത്തും അതിജീവിതക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് വി.ശിവൻകുട്ടി പറഞ്ഞു. നേരത്തെ കേസിലെ വിധി വന്നതോടെ ദിലീപിന് നീതി ലഭിച്ചെന്ന് അടുർ പ്രകാശ് പറഞ്ഞിരുന്നു. ഉപദ്രവിക്കാൻ വേണ്ടിയാണ് സർക്കാർ ഇക്കാര്യത്തിൽ അപ്പീൽ പോകുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ കുറ്റമുക്തനാക്കപ്പെട്ട നടൻ ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവേയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.
‘ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാന്‍. കോടതി നീതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്’, അടൂര്‍ പ്രകാശ് പറഞ്ഞു. ‘യുഡിഎഫിന് ഐതിഹാസികമായ തിരിച്ചുവരവ് ഉണ്ടാകും’; ജനങ്ങള്‍ അതാഗ്രഹിക്കുന്നുവെന്ന് വി ഡി സതീശന്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അടൂര്‍ പ്രകാശ് പരിഹസിച്ചു. സര്‍ക്കാരിന് വേറെ ജോലിയില്ലല്ലോയെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ആരെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് നോക്കിക്കാണുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സര്‍ക്കാരാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

