സ്കൈ ഡൈനിങ്ങിൽ സഞ്ചാരികൾ കുടുങ്ങിയ സംഭവം: നടത്തിപ്പുകാർക്കെതിരെ കേസ്

ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ‘സതേൺ സ്കൈ ഡൈനിങ്ങി’നെതിരെ കേസ് എടുത്തു. ഇടുക്കി സ്വദേശികളായ സോജൻ ജോസഫ്, പ്രവീൺ എന്നിവർക്കെതിരെയാണ് വെള്ളത്തൂവൽ പോലീസ് കേസെടുത്തിരിക്കുന്നത്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ വിനോദസഞ്ചാര കേന്ദ്രം തുറന്ന് പ്രവർത്തിപ്പിച്ചതിനാണ് നടപടി. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് സ്കൈ ഡൈനിങ്ങിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്. സംഘത്തിൽ രണ്ടും നാലും വയസ്സുള്ള കുട്ടികളും ഉൾപ്പെട്ടിരുന്നു. ക്രെയിനിന്റെ തകരാറാണ് സഞ്ചാരികളെ കുടുങ്ങിക്കിടക്കാൻ കാരണമായതെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.

ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമായ ഈ സ്ഥാപനം രണ്ട് മാസം മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് സംഘം കുടുങ്ങിക്കിടന്നവരെ സുരക്ഷിതമായി താഴെയെത്തിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply