തിരുനെൽവേലിയിലെ ദുരഭിമാനക്കൊലയിൽ ധനസഹായം വേണ്ടെന്ന് കൊല്ലപ്പെട്ട കെവിന്റെ കുടുംബം. വീട്ടിലെത്തിയ സർക്കാർ പ്രതിനിധികളെ കുടുംബം തിരിച്ചയച്ചു. പണമല്ല തങ്ങൾക്കാവശ്യം നീതിയാണ് എന്നാണ് കൊലപ്പെട്ട കെവിന്റെ കുടുംബത്തിന്റെ നിലപാട്. കേസിൽ ഒന്നും രണ്ടും പ്രതികളായവർ പൊലീസ് ഉദ്യോ?ഗസ്ഥരാണ്.
കെവിനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ അച്ഛനും അമ്മയുമാണ് ഇവർ. ഇവരെ പ്രതികളാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പെൺകുട്ടിയുടെ സഹോദരനെ റിമാൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഒന്നും രണ്ടും പ്രതികളായവർക്കെതിരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നതാണ് കുടുംബത്തിന്റെ ആവശ്യം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

