മോദിക്ക് ട്രംപിനെ നേരിടാൻ കഴിയാത്തത് അദാനിക്കെതിരെയുള്ള യുഎസ് അന്വേഷണം: രാഹുൽ ഗാന്ധി

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടും നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വ്യാപാരത്തീരുവ വിഷയത്തിൽ മോദി മൗനം പാലിക്കുന്നതിനു കാരണം അദാനി ഗ്രൂപ്പിനെതിരായ യുഎസ് അന്വേഷണമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ”ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണികൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തെ നേരിടാൻ കഴിയാത്തതിന്റെ കാരണം അദാനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുഎസ് അന്വേഷണമാണ്”- രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് 25% ഇറക്കുമതി തീരുവ സംബന്ധിച്ച പ്രഖ്യാപനം ട്രംപ് നടത്തിയത്. ഇന്ത്യയ്ക്കു മേൽ ട്രംപ് പ്രഖ്യാപിച്ച 25% ഇറക്കുമതി തീരുവയും പിഴയും ഓഗസ്റ്റ് 7നാണ് പ്രാബല്യത്തിൽ വരുക.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply