നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്

പാലക്കാട് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ച 32കാരന് വിശദമായ പരിശോധനയിൽ നിപ നെഗറ്റീവ് എന്ന് സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ നെഗറ്റീവായത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ രോഗബാധ പ്രാഥമികമായി സ്ഥിരീകരിച്ചത്. നിലവിൽ പാലക്കാട് ചികിത്സയിലുഉള്ള യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിന്റെ പിതാവായ 58കാരൻ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ടായിരുന്നത് 32കാരനായ മകനായിരുന്നു.

Leave a Reply

Discover more from Radio Keralam 1476 AM News

Subscribe now to keep reading and get access to the full archive.

Continue reading