Begin typing your search...

ഇപ്പോഴത്തെ വാർത്തകൾ ചുരുക്കത്തിൽ

ഇപ്പോഴത്തെ വാർത്തകൾ ചുരുക്കത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

  • പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഇന്നറിയാം. ബോറിസ് ജോൺസന്റെ പിൻഗാമിയായി ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനാക് ആണോ , വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ആണോ തിരഞ്ഞെടുക്കപ്പെടുക എന്ന് ഇന്ന് അറിയാം. ഇന്ത്യൻ സമയം വൈകിട്ട് 5 മണിയ്ക്ക് ഫലം പ്രഖ്യാപിക്കും. ഓഗസ്റ്റ് ആദ്യം മുതൽ സെപ്റ്റംബർ 2 വരെ 1,?70,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടത്തിയ പോസ്റ്റൽ/ ഓൺലൈൻ ബാലറ്റിന്റെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുക. വിജയി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്ത് എത്തുകയും ചെയ്യും. പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നതോടെ ബോറിസ് ജോൺസൺ നാളെ ഔദ്യോഗികമായി പ്രധാനമന്ത്രി പദം ഒഴിയും.

  • കാനഡയിലെ സസ്‌കാച്വാൻ പ്രവിശ്യയിൽ രണ്ട് യുവാക്കൾ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 15പേർക്ക് പരിക്കേറ്റു. 13 ഇടങ്ങളിലാണ് ആക്രമണമുണ്ടായത്. Damien Sanderosn, Myles Sanderosn എന്നിവരാണ് അക്രമികളെന്ന് തിരിച്ചറിഞ്ഞതായും പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും വീടുകളിൽ അപരിചിതരെ കയറ്റരുതെന്നും Royal Canadian Mounted Police അറിയിച്ചു.

  • ആസ്‌ട്രേലിയയിലേക്ക് കടക്കാനായി കൊല്ലത്തെത്തിയ 11 ശ്രീലങ്കൻ പൗരന്മാർ പിടിയിൽ. കൊല്ലം നഗരത്തിലെ ലോഡ്ജിൽ നിന്നാണ് കൊല്ലം ഈസ്റ്റ് പൊലീസ് ,ഇവരെ കണ്ടെത്തിയത്. സംഘത്തിലെ രണ്ടു പേർ ശ്രീലങ്കയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ ചെന്നൈയിൽ എത്തിയവരും ആറു പേർ തൃച്ചിയിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്നവരും മൂന്നു പേർ ചെന്നൈയിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്നവരുമാണ്.

  • കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്ക് ഇന്ന് താത്കാലിക പരിഹാരമായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തൊഴിലാളി നേതാക്കളുമായും മാനേജ്മെന്റ് പ്രതിനിധികളുമായും ചർച്ച നടത്തുന്നുണ്ട്. ഈ ചർച്ചയിൽ ശമ്പള വിതരണത്തിലെ പ്രശനങ്ങൾക്ക് പരിഹാരമുണ്ടായേക്കുമെന്നാണ് സൂചന. ശമ്പളത്തിന് പകരം കൂപ്പൺ നൽകുന്നതിലുള്ള എതിർപ്പ് സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ അറിയിക്കും.

  • ഗൾഫ് മലയാളികളുടെ ഏക മലയാളം എഎം റേഡിയോ, റേഡിയോ കേരളം 1476 എഎം ൻറെ ലോഞ്ചിന് മുന്നോടിയായുള്ള റോഡ് ഷോ ആവേശകരമായി മുന്നേറുന്നു. ഇന്ന് വൈകിട്ട് ഷാർജ്ജ മുവൈല ലുലുവിലാണ് റോഡ്‌ഷോ. ദുബായ്, അബുദബി, അലൈൻ എന്നിവിടങ്ങളിലെ റോഡ്‌ഷോയ്ക്ക് ശേഷമാണ് ടീം റേഡിയോ കേരളം ശ്രോതാക്കളെ കാണാനായി ഇന്ന് ഷാർജ്ജയിലെത്തുന്നത്. ചലചിത്ര താരം പ്രിയങ്ക നായർ , അവതാരകരായ സാറ, ശ്രീലക്ഷ്മി, അനു, ദീപക് എന്നിവർ റോഡ്‌ഷോയിൽ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കുന്ന ശ്രോതാക്കൾക്ക് വിലപ്പെട്ട സമ്മാനങ്ങൾ നേടാനുള്ള അവസരവും ഉണ്ടാകും. ചിങ്ങം 1 ന് ടെസ്റ്റ് ട്രാൻസ്മിഷൻ ആരംഭിച്ച റേഡിയോ കേരളം 1476 ഓണത്തോടെ പൂർണതോതിൽ പ്രക്ഷേപണം തുടങ്ങും.

  • ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ പൊരുതിത്തോറ്റ് ഇന്ത്യ. 5 വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 182 റൺസ് വിജ യലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ പാകിസ്താൻ മറികടന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യൻ ടീമിന് ജയിച്ചേ തീരൂ.

  • ലോക ചാമ്പ്യൻ മാഗ്‌നസ് കാൾസനെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ തോൽപിച്ച് ശ്രദ്ധേയനായ ആർ. പ്രഗ്‌നാനന്ദയെ തകർത്ത് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ അരവിന്ദ് ചിദംബരത്തിന് ദുബൈ ചെസ് ഓപൺ കിരീടം. ഒമ്പതാം റൗണ്ടിലാണ് സ്വന്തം നാട്ടുകാരനായ പ്രഗ്‌നാനന്ദയെ 22കാരൻ തകർത്തത്. അരവിന്ദ് 7.5 പോയന്റ് നേടിയപ്പോൾ പ്രഗ്‌നാനന്ദയും റഷ്യൻ ഗ്രാൻഡ്മാസ്റ്റർ പ്രെഡ്‌കെ അലക്‌സാണ്ടറും ഏഴ് പോയൻറുമായി രണ്ടാം സ്ഥാനം പങ്കിട്ടു.

Ammu
Next Story
Share it